- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ 60 സ്ഥലത്ത് ട്രെയിൻ തടഞ്ഞ് പപ്പു യാദവിന്റെ അനുയായികൾ; യാത്രക്കാർ വലഞ്ഞു
പട്‌ന: ബിഹാറിനു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു പപ്പു യാദവിന്റെ ജന അധികാർ പാർട്ടി പ്രവർത്തകർ ട്രെയിൻ തടഞ്ഞത് സംസ്ഥാനത്ത് 60 കേന്ദ്രങ്ങളിൽ. പട്‌നയിൽ ട്രെയിൻ തടയൽ സമരത്തിനു പപ്പു യാദവ് നേതൃത്വം നൽകി. മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഇതോടെ യാത്രക്കാർ വലഞ്ഞു.
കാർഷിക വിളകൾക്കുള്ള താങ്ങുവില കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യവും ജന അധികാർ പാർട്ടി ഉന്നയിച്ചു. പ്രതിഷേധക്കാരെ റെയിൽവേ പൊലീസും ലോക്കൽ പൊലീസും ചേർന്ന് അറസ്റ്റു ചെയ്തുനീക്കി. ട്രെയിൻ തടയൽ സമരം റെയിൽവേ ഗതാഗതത്തെ ബാധിച്ചു.
കോൺഗ്രസിൽ ലയിക്കാനായി ജന അധികാർ പാർട്ടിയുടെ ചർച്ചകൾ അവസാന ഘട്ടത്തിലായിരിക്കെയാണ് പപ്പു യാദവിന്റെ ശക്തിപ്രകടനം. ബിഹാർ കോൺഗ്രസിൽ താക്കോൽ സ്ഥാനമാണ് പപ്പു യാദവ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ച ശേഷമാകും ലയന പ്രഖ്യാപനം.
ന്യൂസ് ഡെസ്ക്
Next Story