- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധിക്കേണ്ട; കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ; അടിയന്തര ശസ്ത്രക്രിയകൾക്ക് പരിശോധന നിർബന്ധമാക്കരുതെന്നും നിർദ്ദേശം
ന്യൂഡൽഹി: കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി.
അടിയന്തര ശസ്ത്രക്രിയകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾ ( പ്രസവത്തിന് ഉൾപ്പടെ എത്തിയവർ) പരിശോധന നടത്തേണ്ടതില്ല. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പറയുന്നു.ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങൾ ഉള്ളവരും പരിശോധിക്കണം.
രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾ, ഹോം ഐസലേഷൻ മാർഗനിർദേശങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്ത രോഗികൾ തുടങ്ങിയവർക്കു പരിശോധന വേണ്ട. പരിശോധനാ സൗകര്യമില്ലാത്തതിനാൽ രോഗികളെ മറ്റു സ്ഥലങ്ങളിലേക്കു റഫർ ചെയ്യരുതെന്നും ഐസിഎംആർ നിർദേശിച്ചു.
Advisory on Purposive Testing Strategy for COVID-19 in India (Version VII, dated 10th January 2022) @MoHFW_INDIA @DeptHealthRes @PIB_India @mygovindia @COVIDNewsByMIB #ICMRFIGHTSCOVID19 #IndiaFightsCOVID19 #CoronaUpdatesInIndia #COVID19 #Unite2FightCorona pic.twitter.com/0bFN4R5gZ4
- ICMR (@ICMRDELHI) January 10, 2022
അതേ സമയം കോവിഡ് 19ന്റെ ഡെൽറ്റ ഓമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ രണ്ടും കൂടിച്ചേർന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്