- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാമത് വിവാഹം കഴിക്കാൻ നാൽപ്പതുകാരന് മോഹം; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി; കാണാനില്ലെന്ന് പരാതി നൽകി; പ്രതി പിടിയിൽ
ബംഗ്ലൂരു: രണ്ടാമത് വിവാഹം കഴിക്കുന്നതിന് ആദ്യ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നാൽപ്പതുകാരൻ പിടിയിൽ. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്.
ഭാര്യയെ കൊലപ്പെടുത്തി വീടിനുള്ളിലാണ് കരിയപ്പ കുഴിച്ചുമൂടിയത്. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതിയും നൽകി. പൊലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ചിത്രദുർഗ സ്വദേശി കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ സുമ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. ഈ പരാതിയിലെ അന്വേഷണത്തിനിടെ കരിയപ്പയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തി.
സ്വീകരണ മുറിയിൽ ആഴത്തിൽ കുഴിയെടുത്ത് മറവ് ചെയ്ത മൃതദേഹം പരിശോധനയിൽ കണ്ടെത്തി. കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്ത ശേഷം കരിയപ്പ തറ ടൈലിട്ട് ഉറപ്പിച്ചിരുന്നു. സംശയം തോന്നാതിരിക്കാൻ ഈ ഭാഗത്ത് ഫർണീച്ചറുകൾ ഇട്ട് അലങ്കരിക്കുകയും ചെയ്തു.
ആറ് വർഷം മുമ്പായിരുന്നു കരിയപ്പയുടേയും സുമയുടേയും വിവാഹം. ഇരുവർക്കും അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. കെട്ടിടനിർമ്മാണങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടറാണ് കരിയപ്പ. കൊനനേരു സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു ഇരുമ്പ് കമ്പി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്തത്.
ന്യൂസ് ഡെസ്ക്