- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വീട്ടിലെത്തി പാട്ടുപാടി അമ്പരപ്പിച്ച് സുരേഷ് ഗോപി; നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ: വീഡിയോ വൈറൽ
വിവാഹവീട്ടിൽ പാട്ടുപാടി അമ്പരപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ ആണ് വേദിയിലേയ്ക്കു ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ സുരേഷ് ഗോപി ഒട്ടും മടികാണിക്കാതെ മൈക്ക് കയ്യിലെടുത്ത് അടിപൊളിയായി പാടി തുടങ്ങി. 'ഇളയനിലാ പൊഴിഗിറതേ' എന്ന സൂപ്പർഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. സംഗീതോപകരണങ്ങളുടെ താളത്തിനൊപ്പം മനോഹരമായാണു സുരേഷ് ഗോപി പാടുന്നത്.
അതിമനോഹരമായി പാടിയ സുരേഷ് ഗോപിയുടെ പാട്ട് നിറഞ്ഞ കയ്യടികളോടെയാണ് ആസ്വാദകർ ഏറ്റെടുത്തത്. പാടിക്കഴിഞ്ഞ ഉടൻ മൈക്ക് കൈമാറി താരം വേദി വിടുന്നു. മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ചാണ് സുരേഷ് ഗോപി വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയത്. താരത്തിന്റെ ലുക്കും ആരാധകർ ചർച്ചയാക്കുകയാണ്.
Next Story