ന്യൂഡൽഹി: നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബിൽ കോൺഗ്രസിൽ ചേർന്നു. പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

മാളവിക ആം ആദ്മി പാർട്ടിയുമായി ചർച്ച നടത്തുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പഞ്ചാബിന്റെ ബ്രാൻഡ് അംബാസഡറും ഐക്കൺ താരവുമായിരുന്ന സോനു സൂദ് കഴിഞ്ഞ ദിവസം ആ സ്ഥാനമൊഴിഞ്ഞതോടെ മാളവിക കോൺഗ്രസിലേക്കാണെന്നു വ്യക്തമായി. ഇത്തവണ തിരഞ്ഞെടുപ്പിൽ സഹോദരി മത്സരിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി ചർച്ച നടത്തി സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചിരുന്നു.