- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി യോഗേഷ് ഗുപ്ത ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്ക്; നിയമനം കേഡർ പദവിയിലേക്ക് ഉയർത്തി
തിരുവനന്തപുരം: എഡിജിപി യോഗേഷ് ഗുപ്തയ്ക്കു സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല നൽകി. ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എഡിജിപി തസ്തിക കേഡർ പദവിയിലേക്ക് ഉയർത്തിയാണു നിയമനം.
ഈ മാസം 1 ന് നടന്ന അഴിച്ചുപണിയിൽ യോഗേഷ് ഗുപ്തയ്ക്കു തൃശൂർ പൊലീസ് അക്കാദമിയുടെ (കെപ്പ) ചുമതലയാണു നൽകിയിരുന്നത്. പൊലീസ് ട്രെയ്‌നിങ് എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചു. പൊലീസ് ട്രെയ്‌നിങ്ങിനു കീഴിലാണ് അക്കാദമി.
തന്നെക്കാൾ ജൂനിയറായ എഡിജിപിക്കു കീഴിൽ വരുന്ന സ്ഥാനത്തു നിയമിച്ചതിലുള്ള അതൃപ്തി യോഗേഷ് സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണു ക്രൈം റെക്കോർഡ്‌സിലേക്കു മാറ്റിയത്. കെപ്പയുടെ ചുമതല കൂടി ബൽറാം കുമാർ ഉപാധ്യായയ്ക്കു നൽകി.
Next Story