ക്രൈസ്റ്റ്ചർച്ച് സിറ്റി കൗൺസിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ സംഘാടകർക്ക് കനത്ത പിഴ ഈടാക്കികൊണ്ട് ഉത്തരവ് ഇറങ്ങി. റാലികൾക്കിടയിൽ വരുത്തിയ ചെലവ്ക്കായി 14,000 ഡോളറിലധികം ബിൽ ആണ് പ്രതിഷേധക്കാർക്കായി ചുമത്തിയത്.

കൗൺസിൽ, ഡെസ്റ്റിനി ചർച്ച് നേതാവ് ബ്രയാൻ തമാക്കി സ്ഥാപിച്ച ഫ്രീഡം ആൻഡ് റൈറ്റ്സ് കോയലിഷൻ ഗ്രൂപ്പിനാണ് നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ക്രാന്മർ സ്‌ക്വയറിലും നഗരത്തിലെ മറ്റിടങ്ങളിലും നടന്ന മൂന്ന് പ്രതിഷേധത്തിനിെതിരെ പിഴ ചുമത്തിയത. ഇത് കൂടാതെശനിയാഴ്ച ഹാഗ്ലി പാർക്കിലും റിക്കാർട്ടൺ റോഡിലും നടന്ന പ്രതിഷേധക്കാർക്കെതിരെയും പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്.

മാസങ്ങളോളം എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന നൂറുകണക്കിന് ബഹളമുണ്ടാക്കുന്ന പ്രതിഷേധക്കാരും അനുവദനീയമല്ലാത്ത പരിപാടികളും മൂലം പ്രദേശ നിവാസികൾ നിരാശരാണെന്ന് കൗൺസിൽ പറയുന്നു.