- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതാ മങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ഗായിക ലതാ മങ്കേഷ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്‌കർ.
ഗുരുതരലക്ഷണങ്ങൾ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലതയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി. ഇപ്പോൾ ലതയ്ക്ക് 92 വയസ്സുണ്ട്.
Legendary singer Lata Mangeshkar admitted to ICU after testing positive for Covid-19. She has mild symptoms: Her niece Rachna confirms to ANI
- ANI (@ANI) January 11, 2022
(file photo) pic.twitter.com/8DR3P0qbIR
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, മറ്റ് നിരവധി പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ലതാ മങ്കേഷ്‌കർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്