യിരക്കണക്കിന് പൊതുപ്രവർത്തകരുടെ ജോലി സമയം ജൂലൈ 1 മുതൽ കുറയ്ക്കാനുള്ള നടപടിയിലാണ് സർക്കാരെന്ന് സൂചന.രാജ്യത്തെനഴ്‌സുമാർ അടക്കമുള്ള ജീവനക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയായിരിക്കും ഇത്്. 2013 ലെ ഹാർഡിങ്ടൺ റോഡ് എഗ്രിമെന്റനുസരിച്ചായിരുന്നു ജോലി സമയം 37 മുതൽ 39 മണിക്കൂർ വരെ ഉയർത്തിയത്. ഇത് തിരികെ പഴയ നിലയിലേക്ക്ാനാണ് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്.

നേരത്തെ 35 മുതൽ 37 വരെ മണിക്കൂർ ആഴചയിൽ ജോലി ചെയ്തിരുന്നവരാണ് ഇപ്പോൾ 39 മണിക്കൂർ ജോലി ചെയ്യുന്നത്. 35 മണിക്കൂർ അല്ലെങ്കിൽ അതിൽ കുറവ് ജോലി സമയം ഉണ്ടായിരുന്നവരുടേതാണ് 37 മണിക്കൂറിലേയ്ക്ക് ഉയർത്തിയത്.ജോലി സമയം പുനഃസ്ഥാപിക്കണമെന്ന ശുപാർശയെ പബ്ലിക് സർവീസ് യൂണിയനുകൾ ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ്.

ജൂലൈ ഒന്ന് മുതൽ ജോലി സമയം കുറയ്ക്കണമെന്നാണ് ശിപാർശ. കുറഞ്ഞത് 35 മണിക്കൂറാവും ജോലി ചെയ്യേണ്ടി വരിക. ജോലി സമയമുയർത്തിയത് നഴ്സുമാരടക്കമുള്ള സ്ത്രീ ജീവനക്കാരെ വളരെ ദോഷകരമായി ബാധിച്ചെന്നും ഇതിനാൽ തന്നെ പ്രൊഡക്ടിവിറ്റി കുറഞ്ഞെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

2012 വരെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ചെലവുചുരുക്കലിന്റെ ഭാഗമായായിരുന്നു നടപടികൾ. ആ കാലഘട്ടത്തിൽ ഏർപ്പെടുത്തിയ ശമ്പളം വെട്ടിക്കുറയ്ക്കൽ താൽക്കാലികമായിരുന്നെങ്കിലും, അധിക ശമ്പളമില്ലാത്ത ജോലി സമയം ഉൾപ്പെടെയുള്ള സമാന്തര നടപടികൾ പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അക്കാലത്ത് വെട്ടികുറച്ചിരുന്ന ശമ്പളം കഴിഞ്ഞ ഏതാനം വർഷങ്ങളിലായി ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. സമയം കൂടി മുൻക്രമത്തിലാക്കുമ്പോൾ ശമ്പള ഇൻക്രിമെന്റിനു തുല്യമായ പ്രയോജനമാണ് നഴ്‌സുമാർക്ക് ലഭിക്കുക.

സർക്കാർ നടപടി സ്വാഗതാർഹമാണെന്നും ജീവനക്കാർക്ക് ആത്മധൈര്യം നൽകുന്നതും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമാണെന്നും ഫോഴസ ജെനറൽ സെക്രട്ടറി കെവിൻ കാലിനൻ പറഞ്ഞു,