- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരക്കൊപ്പം എന്നു പറയാൻ എളുപ്പമാണ്; കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാൻ ആരുമില്ല'; നടൻ ജോയ് മാത്യു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവനത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച നടിയെ പിന്തുണച്ച് സിനിമാ മേഖലയിലേതടക്കം നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരും പിന്തുണ അറിയിച്ചത്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
'ഇരക്കൊപ്പം എന്നു പറയാൻ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാൻ ആരുമില്ല', എന്നാണ് ജോയ് മാത്യു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾ ഒരു തുടക്കമാവട്ടെ', എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുൻനിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി ഇന്നലെ രംഗത്തുവന്നു. 'നിനക്കൊപ്പം' എന്ന് മമ്മൂട്ടിയും 'ബഹുമാനം' എന്ന് മോഹൻലാലും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു.
പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങൾ വിഷയത്തിൽ പിന്തുണയുമായി എത്തിയിരുന്നു.
നടിയുടെ പോസ്റ്റ്
'അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ?ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി'