ർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ല് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസ നടപടിയുമായി നോർവ്വേ സർക്കാർ രംഗത്ത്. ഊർജ ബില്ലുകൾക്കുള്ള സബ്സിഡി ഇനിയും വർധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.മറ്റ് പാർട്ടികളിൽ നിന്നും സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് കുടുംബങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പിന്തുണാ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്.

ഒരു കിലോവാട്ട് മണിക്കൂറിന് 70 ന് മുകളിൽ ഉയരുമ്പോൾ, ബില്ലിന്റെ 55 ശതമാനം സർക്കാർ ഡിസംബർ മുതൽ നല്കിയിരുന്നു.എന്നാൽ ഇത് അപ്രാപ്യമ്ലെന്ന് വിമർശനമുയർന്നതോടെ ബില്ലിന്റെ 80 ശതമാനവും വഹിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്.5,000 കിലോവാട്ട് മണിക്കൂർ ഉപഭോഗ പരിധി തുടരും. വർദ്ധിച്ച പിന്തുണ പാക്കേജിന്റെ കണക്കാക്കിയ ചെലവ് ഏകദേശം 8.9 ബില്യൺ ക്രോണറായി ഉയർത്തുമെന്ന് ഊർജ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ജനുവരി മുതൽ പുതിയ സബ്സിഡി ബാധകമാകും, അതായത് ഫെബ്രുവരിയിൽ എത്തുമ്പോൾ ആ മാസത്തെ ബില്ലിൽ കിഴിവ് ദൃശ്യമാകും.2021 ഡിസംബറിൽ ആരംഭിച്ച പദ്ധതി ഈ വർഷം മാർച്ച് വരെ പ്രവർത്തിക്കും.