2021-ൽ കോവിഡ് -19 ബാധിച്ച് മരിച്ച 802 പേരിൽ 555 പേർക്കും പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ്.മാത്രമല്ലപ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണ് ജനസംഖ്യയുടെ ഒരു ചെറിയ അനുപാതമെങ്കിലുമെന്നിം മരണത്തിന്റെ 70 ശതമാനത്തിനും അവരാണ് സംഭാവന നല്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ മരിച്ചവരിൽ 247 പേർ പൂർണമായും വാക്‌സിൻ സ്വീകരിച്ചവരുമായിരുന്നു.

ഇന്നലെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം പൂർണ്ണമായി വാക്‌സിനേഷൻ എടുക്കാത്തവരിൽ 100,000 പേർക്ക് 79 മരണങ്ങളും സിനോവാക് കുത്തിവയ്പ് എടുത്തവരിൽ 100,000 ൽ 11 മരണങ്ങളും സിനോഫാം വാക്‌സിൻ എടുത്തവരിൽ 100,000 ൽ 7.8 മരണങ്ങളും ഉണ്ടായി.എംആർഎൻഎ വാക്‌സിനുകൾ സ്വീകരിച്ചവരെസംബന്ധിച്ചിടത്തോളം, ഫൈസർ-ബയോഎൻടെക്കിന് 100,000-ന് 6.2, മോഡേണയ്ക്ക് 100,000-ത്തിന് ഒന്ന് എന്നിങ്ങനെയായിരുന്ന മരണം.

ആരോഗ്യ മന്ത്രാലയത്തിന് (MOH) കഴിഞ്ഞ മാസങ്ങളിൽ യോഗ്യരായ എല്ലാ പ്രായക്കാർക്കും '90 ശതമാനത്തിലധികം'' വാക്‌സിനേഷൻ നൽകാൻ കഴിഞ്ഞു,60 നും 69 നും 70 നും മുകളിലും പ്രായമുള്ള മുതിർന്നവരിൽ യഥാക്രമം 96 ശതമാനവും 95 ശതമാനവും പൂർണ്ണമായും വാക്‌സിനേഷൻ എടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.12 നും 19 നും ഇടയിൽ പ്രായമുള്ളവരിൽ 95 ശതമാനവും പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്, അതേസമയം അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള ചെറിയ കുട്ടികൾക്കിടയിൽ വാക്‌സിനേഷനായി പ്രവർത്തനങ്ങൾ 'സുഗമമായി' നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.