ഇടുക്കി: കെ സുധാകരൻ പ്രസിഡന്റായതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലായെന്ന് പി ജയരാജൻ. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതാണെന്നും വിദ്യാർത്ഥികളല്ല കൊലപാതകം നടത്തിയതെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

കോൺഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. സുധാകരന്റെ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും കോൺഗ്രസിലുള്ളവർ തന്നെ ഇതിനെ എതിർക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.