- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2016 ൽ ബി എസ് പി വിട്ട് ബിജെപിയിൽ; 2022ൽ ബിജെപി വിട്ട് എസ് പിയിൽ; യുപി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വാമി പ്രസാദ് മൗര്യയുടെ കൂടുമാറ്റം; പാർട്ടി വിട്ടത് തൊഴിൽവകുപ്പ് മന്ത്രി
ലഖ്നൗ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ ബിജെപി. നേതൃത്വത്തെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. ഏതാനും ചില എംഎൽഎമാരും അദ്ദേഹത്തോടൊപ്പം എസ്‌പിയിൽ ചേക്കേറുമെന്നാണ് സൂചന.
ദളിതരോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള യു.പി. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കർഷകരെയും ചെറുകിട സംരംഭകരെയും തൊഴിലില്ലാത്ത യുവാക്കളെയും സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ രാജിയെ സംബന്ധിച്ച് മറ്റുചില വിവരങ്ങളും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ സ്വാമി പ്രസാദ് മൗര്യ ഒരുസീറ്റ് കൂടി അധികമായി ചോദിച്ചെന്നും ഈ ആവശ്യം പാർട്ടി തള്ളിയതാണ് രാജിക്ക് കാരണമെന്നും ബിജെപി. വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജിക്കത്ത് പുറത്തെത്തുന്നതിന് മുന്നെ അദ്ദേഹം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദർശിക്കുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയുമായിരുന്നു. പല തവണ എംഎൽഎയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ്.
सामाजिक न्याय और समता-समानता की लड़ाई लड़ने वाले लोकप्रिय नेता श्री स्वामी प्रसाद मौर्या जी एवं उनके साथ आने वाले अन्य सभी नेताओं, कार्यकर्ताओं और समर्थकों का सपा में ससम्मान हार्दिक स्वागत एवं अभिनंदन!
- Akhilesh Yadav (@yadavakhilesh) January 11, 2022
सामाजिक न्याय का इंक़लाब होगा ~ बाइस में बदलाव होगा#बाइसमेंबाइसिकल pic.twitter.com/BPvSK3GEDQ
2016 ൽ മായാവതിയുടെ ബിഎസ്‌പി വിട്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അടുത്ത തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പാർട്ടി മാറിയിരിക്കുകയാണ് സ്വാമി പ്രസാദ് മൗര്യ ഫെബ്രുവരി ഏഴ് മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്താം തീയതിയാണ് വോട്ടെണ്ണൽ.
ന്യൂസ് ഡെസ്ക്