- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കേസുകൾ ഉയർന്നതോടെ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്; 10, 12 ക്ലാസുകളിലെ പരീക്ഷാ ആശങ്കകളുമായി വിദ്യാർത്ഥികളും
മസ്‌കത്ത് : കോവിഡ് കേസുകൾ ഉയർന്നതോടെ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറി. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ നേരത്തെ ഓഫ്‌ളൈൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. അൽ ഗുബ്‌റ ഇന്ത്യൻ സ്‌കൂളിൽ ആദ്യദിവസം ഏഴ് മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ്‌ളൈൻ ക്ലാസുകൾ നടന്നിരുന്നു. എന്നാൽ, വീണ്ടും ഓൺലൈനിലേക്ക് മാറി.
വാദീ കബീർ ഇന്ത്യൻ സ്‌കൂൾ ശൈത്യകാല അവധിക്ക് ശേഷം ഇതുവരെ തുറന്ന്? പ്രവർത്തിച്ചിട്ടില്ല. സീബ് ഇന്ത്യൻ സ്‌കൂൾ അവധി കഴിഞ്ഞ് തുറന്നത് മുതൽതന്നെ നേരിട്ടുള്ള ക്ലാസുകളും പരീക്ഷയും നടത്തിയിരുന്നു.
വീണ്ടും ഓൺലൈൻ രീതിയിയിലേക്ക് മാറിയതോടെ 10, 12 ക്ലാസുകളിലെ പരീക്ഷ സംബന്ധമായ അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ലാസുകളിൽ സി.ബി.എസ്.ഇ പബ്ലിക്? പരീക്ഷ നടക്കുമോ എന്നതടക്കമുള്ള നിരവധി ആശങ്കകളാണ് വിദ്യാർത്ഥികൾക്കും രഷിതാക്കൾക്കും അദ്ധ്യാപകർക്കുമുള്ളത്.