സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ പോപ്പുലർ ഫ്രണ്ടിന് വേണ്ടി പരസ്യമായും രഹസ്യമായും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് അതിന്റെ കൃത്യമായ തെളിവാണ് പൊലീസ് നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ യോഗത്തിനു ഉന്നത നേതാക്കൾ ഇടപെട്ട് അനുവാദം നൽകിയത് ആലപ്പുഴയിൽ പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് , പോപ്പുലർ ഫ്രണ്ട് ഭീകരന്മാർ കൊലചെയ്ത രഞ്ജീത്ത് ശ്രീനിവാസന്റെ വീടിന് വിളിപ്പാടകലെ ഇങ്ങനെയൊരു യോഗം സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ടിന് ധൈര്യവും പിന്തുണയും നൽകിയത് ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളാണ് .ഭീകരതയ്ക്ക് പിന്തുണ നൽകുന്ന സി പി എമ്മിന്റെ ഈ നിലപാടിന് കനത്ത വിലനൽകേണ്ടിവരും എന്നതിൽ സംശയമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു .