വിനാശകരമായകെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 2022 ജനുവരി 12-ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നു.കേരള സമൂഹത്തിന്റെ സ്വസ്ഥമായ നിലനിൽപ്പിനെ ബാധിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ നടന്നു വരുന്ന ജനകീയ പ്രക്ഷോഭത്തെ കൂടുതൽ ശക്തിപ്പെടുത്താനും വേണ്ടിയാണ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുംജില്ലാ സെക്രട്ടറിയുമായ ടി.കെ.സുധീർ കുമാർ അറിയിച്ചു.

സെക്രട്ടേറിയറ്റ് മാർച്ച്‌സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രസിഡന്റ് എംപി..ബാബുരാജ് ഉദ്ഘാടനം ചെയ്യും. എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) കേന്ദ്ര കമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് , സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന സെക്രട്ടറി എസ്.രാജീവൻ , വിവിധ ജില്ലകളിൽ നിന്നുള്ള സമിതി ഭാരവാഹികളും മാർച്ചിനെ അഭിസംബോധന ചെയ്യും.

കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും വിപുലവും ശക്തവുമായ ജനകീയ പ്രക്ഷോഭമാണ് പദ്ധതിക്കെതിരെ രൂപപ്പെട്ടിരിക്കുന്നത്. കേവലം പ്രതിഷേധം എന്ന നിലയിൽ നിന്നുയർന്ന് ചെറുത്തു നിൽപ്പ് സമരങ്ങളായി മറിയിരിക്കുന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തെ ധിക്കരിച്ചു കൊണ്ട്ഒരു ഭരണാധികാരിക്കും പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു.