- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന വ്യാപക റെയ്ഡിൽ ഇതുവരെ 13,032 ഗുണ്ടകൾ അറസ്റ്റിൽ; ഏറ്റവും കൂടുതൽ തിരുവനന്തപുരം റൂറലിൽ; റെയ്ഡുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: സാമൂഹിക വിരുദ്ധർക്കെതിരെയുള്ള പൊലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 215 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി ഒൻപതുവരെയുള്ള കണക്കാണിത്.
ഇക്കാലയളവിൽ പൊലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.
ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1506 പേർ. ആലപ്പുഴയിൽ 1322 പേരും കൊല്ലം സിറ്റിയിൽ 1054 പേരും പാലക്കാട് 1023 പേരും കാസർഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്.1103 എണ്ണം.
ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ