- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളേജിലെ കണ്ണൂർ മോഡൽ ആക്രമണ പരമ്പര അവസാനിപ്പിക്കാൻ എസ് എഫ് ഐ തയാറാവണം; ഹോസ്റ്റലിൽ ഒളിച്ചിരിക്കുന്ന എസ്എഫ്‌ഐ ക്രിമിനലുകളെ പിടികൂടണമെന്നും കെഎസ് യു
കൊച്ചി :മഹാരാജാസ് കോളേജിലെ കണ്ണൂർ മോഡൽ ആക്രമണ പരമ്പര അവസാനിപ്പിക്കാൻ എസ് എഫ് ഐ തയാറാവണമെന്ന് കെഎസ്‌യു എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒളിച്ചിരിക്കുന്ന എസ്എഫ്‌ഐ ക്രിമിനലുകളെ പിടികൂടണമെന്ന ആവശ്യവുമായി കെ എസ് യു എറണാകുളം ജില്ലാ മഹാരാജാസ് ഹോസ്റ്റലിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുക ആയിരുന്നു ജില്ല പ്രസിഡന്റ് .
പ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ല എന്നും വളഞ്ഞിട്ടാക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം എന്നും മാർച്ച് ഉത്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു . ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ദീപക് ജോയ്, കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ് നായർ, ജില്ല സെക്രട്ടറിമാരായ ആനന്ദ് കെ ഉദയൻ, മിവ ജോളി, ആൻ സെബാസ്റ്റ്യൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്‌സൽ നബിയാരത്ത്,ബ്ലോക്ക് പ്രസിഡന്റ്മാരായ അൽ അമീൻ അഷ്റഫ്,ജെയിൻ ജെയ്‌സൺ,അമർ മിഷൽ, വര്ഗീസ് കെ വി, എൽദോ ചാക്കോ ജോഷി, ജെറിൻ ജേക്കബ്, ജോവിൻ ജോസ്, അസ്ലം കബീർ, രഞ്ജു പുതിയേടത്തു എന്നിവർ നേതൃത്വം കൊടുത്തു.
ഇടുക്കിയിലെ സംഭവങ്ങൾക്ക് ശേഷം നിമിഷങ്ങൾക്കകം മഹാരാജാസ് കോളേജിൽ യാതൊരു പ്രകോപനവും ഉണ്ടാകാതെ കെ എസ് യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ നടത്തിയ ആക്രമണം ശുദ്ധ തെമ്മാടിത്തരം തന്നെയാണ്. എട്ടോളം കെഎസ്‌യു പ്രവർത്തകർക്കാണ് പരുക്കേറ്റത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ ക്ലാസ്സുകളിൽ നിന്നും വലിച്ചിഴച്ച് ആക്രമണത്തിനിര ആക്കിയത് തികഞ്ഞ താലിബാനിസം ആണ്. ഇനിയും അത്തരം പ്രവർത്തികൾ കൊണ്ട് ക്യാമ്പസുകളെ ക്രിമിനൽ വൽക്കരിച്ചു കെ എസ് യു പ്രവർത്തകരെ അക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
മഹാരാജാസ് വിദ്യാർത്ഥികൾ ആയ അംജത്, ജവാദ്,ഹിരൺ, നിയാസ്, ബേസിൽ, റോബിൻസൺ, അമൽ ടോമി, അന്ന, ഫയാസ് എന്നിവർക്കാണ് പരുക്കേറ്റത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഫയാസ്, നിയാസ്, അമൽ എന്നിവർ ആശുപത്രിയിൽ ഡോക്ടറുടെ നിരീക്ഷണത്തിൽ ആണ്.ബാക്കിയുള്ള വിദ്യാർത്ഥികൾ എല്ലാം ആശുപത്രിയിൽ തന്നെ തുടരുക ആണ്.
ജില്ലയിലെ ക്യാമ്പസുകളിൽ കെ എസ് യു കാരെ ആക്രമിച്ചു കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിന്നും എസ്എഫ്‌ഐ സ്വയമേ പിന്മാറണമെന്നും ജില്ല പ്രസിഡന്റ് ആവശ്യപെട്ടു.പ്രതിഷേധ മാർച്ച് എറണാകുളം ഡിസിസി യിൽ നിന്നും ആരംഭിച്ച് എംജി റോഡ് വഴി കറങ്ങി മഹാരാജാസ് ഹോസ്റ്റലിൽ മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് പിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ കുറ്റക്കാരായ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ പ്രവർത്തകർ പിരിഞ്ഞുപോയി ഉള്ളൂ
മറുനാടന് മലയാളി ബ്യൂറോ