- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിയെ പങ്കുവച്ചുള്ള പീഡനത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: പങ്കാളിയെ പങ്കുവച്ചുള്ള പീഡനം ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ.പി.സതീദേവി. വിഷയം ഗൗരവമുള്ളതാണ്. കേട്ടുകേൾവിയില്ലാത്ത പ്രവണതയാണിതെന്നും സതീദേവി പറഞ്ഞു.
കേസിൽ നിർണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. സഹോദരിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചതെന്നും, കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.
അമ്മ വിചാരിച്ചാൽ നമുക്ക് കോടീശ്വരരാകാമെന്ന് പ്രതി മക്കളോട് പറഞ്ഞിരുന്നു. യുവതി സമ്മതിക്കാതിരുന്നപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും, മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും യുവതിയുടെ സഹോദരൻ പറയുന്നു.
ആദ്യം വിവരം അറിഞ്ഞപ്പോൾ സഹോദരിയുടെ ഭർത്താവിനെ തല്ലാൻ ശ്രമിച്ചതാണ്. അന്ന് അയാൾ മാപ്പ് പറഞ്ഞ് ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നെന്നും സഹോദരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ