- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവയിൽ ആദിവാസിക്ഷേമ മന്ത്രി ഗോവിന്ദ് ഗൗഡ ബിജെപിയിൽ
പനാജി: ഗോവയിലെ ആദിവാസിക്ഷേമ മന്ത്രിയും സ്വതന്ത്ര എംഎംൽഎയുമായ ഗോവിന്ദ് ഗൗഡ ബിജെപിയിൽ ചേർന്നു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ഗൗഡ തീരുമാനിച്ചിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയെ പിന്തുണച്ചിരിന്നു.
'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ ബിജെപിക്കായി മത്സരിക്കും. പാർട്ടി എന്റെ ആശയങ്ങളെ പിന്തുണക്കുന്നതിനാലും, എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നതിനാലുമാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇന്ന് തന്നെ മന്ത്രപദവി രാജിവെച്ച് ബിജെപിക്കായി ഞാൻ പ്രവർത്തനമാരംഭിക്കും' ഗോവിന്ദ് ഗൗഡ അറിയിച്ചു.
'വീണ്ടും വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തുക തന്നെ ചെയ്യും. ഗോവിലെ ജനങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസ്യതയുടെ അടയാളമായിരിക്കുമിത്' ഗൗഡയെ സ്വാഗതം ചെയ്തുകൊണ്ട് ഗോവ ബിജെപി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി അദ്ധ്യക്ഷൻ ദീപക് ധവാലിക്കറിനെ 4,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗഡ പരാജയപ്പെടുത്തിയത്. മനോഹർ പരീക്കർ നയിച്ച ഗോവയിലെ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എംഎംൽഎമാരിൽ ഒരാളാണ് ഗൗഡ. 2019ൽ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് അധികാരത്തിലെത്തിയപ്പോഴും ഗൗഡ മന്ത്രിസഭയിലുണ്ടായിരുന്നു. ആദിവാസിക്ഷേമം, കല, സംസ്‌കാരം സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ന്യൂസ് ഡെസ്ക്