- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്കു താമസിച്ചിരുന്ന എൺപത്തിയെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് 20കാരനായ യുവാവ്: വൃദ്ധയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു പൊലീസ്
കിടങ്ങൂർ: ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എൺപത്തിയെട്ടുകാരിയായ വൃദ്ധയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തിൽ വൃദ്ധയുടെ പരാതിയിൽ കിടങ്ങൂർ മംഗളാരാം പള്ളിക്കു സമീപം കാഞ്ഞിരക്കാട്ട് പ്രസാദാണ് (20) പൊലീസിന്റെ പിടിയിലായത്. 10ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്.
മുൻപരിചയം വച്ചാണ് യുവാവ് വീട്ടിലെത്തിയതു പീഡിപ്പിക്കാൻ ശ്രമിച്ചതും. വീട്ടിൽ ആരും ഇല്ലെന്നും വൃദ്ധ തനിച്ചാണെന്നും മനസ്സിലാക്കിയ പ്രതി വൃദ്ധയുടെ മുറിയിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും വയോധിക എതിർത്തതോടെ യുവാവ് ഭയക്കുകയും സംഭവ സ്ഥലത്തു നിന്നും കടന്നു കയളുയകയും ചെയ്തു ബലപ്രയോഗത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.
എസ്എച്ച്ഒ കെ.ആർ.ബിജു, എസ്‌ഐ കുര്യൻ മാത്യു, എഎസ്‌ഐ ബിജു ചെറിയാൻ, പൊലീസുകാരായ ആഷ് ടി.ചാക്കോ, സിനിമോൾ, സുനിൽകുമാർ, അരുൺ, മനോജ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ