മെഡിക്കൽ ഇതര കാരണങ്ങളാൽ കോവിഡിനെതിരെ വാക്‌സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്നവർക്ക് സാമ്പത്തിക പിഴ ചുമത്തുമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പ്രഖ്യാപിച്ചു.കൃത്യമായ തുക ഇതുവരെ നിർണ്ണയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഈ നടപടി നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രവിശ്യ ധനമന്ത്രിയുമായും അതിന്റെ നിയമ ഉപദേഷ്ടാക്കളുമായും കൂടിയാലോചന നടത്തുന്നുണ്ട്, എന്നാൽ 50ഡോളർ മുതൽ 100ഡോളർ വരെ പിഴ ഈടാക്കുന്ന കാര്യം പരിഗണനയിലാണ്.

അടുത്ത ഏതാനും ആഴ്ചകളിൽ' വാക്സിന്റെ ആദ്യ ഡോസ് നേടാൻ വിസമ്മതിക്കുന്ന ക്യൂബെക്കിലെ എല്ലാ മുതിർന്നവർക്കും നികുതി ബാധകമാകുമെന്ന് പ്രീമിയർ പറഞ്ഞു. പ്രതിരോധ കുത്തിവയ്‌പ്പിന് മെഡിക്കൽ ഇളവുകൾ ഉള്ള ആളുകൾക്ക് നികുതി നൽകേണ്ടതില്ല.

ജനുവരി 18 മുതൽ ക്യുബെക്ക് മദ്യം, കഞ്ചാവ് സ്റ്റോറുകൾ എന്നിവയിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ തെളിവ് ആവശ്യമായി വരും, ഷോപ്പിങ് മാളുകൾക്കും ഹെയർ സലൂണുകൾക്കും ഉടൻ വാക്സിൻ പാസ്പോർട്ടുകൾ ആവശ്യമായി വരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.