- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂസ്റ്റർ ഡോസുൾപ്പടെ പൂർണ്ണവാക്സിനേഷൻ നേടിയവർക്കും രോഗലക്ഷണങ്ങളില്ലാത്തവരുമായ ക്ലോസ് കോണ്ടാക്ടുകൾക്ക് സമ്പർക്ക നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത; ഐസോലേഷൻ നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ അയർലന്റും
രാജ്യത്ത് ബൂസ്റ്റ് ചെയ്യപ്പെട്ടവരും രോഗലക്ഷണങ്ങളില്ലാത്തവരും നെഗറ്റീവ് ആന്റിജൻ ടെസ്റ്റ് ഉള്ളവരുമായ ആളുകൾക്ക് ജോലിയിലേക്ക് മടങ്ങാവുന്ന തരത്തിൽ ഐസോലേഷൻ നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. അതായത് കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കമുള്ളവർക്കുള്ള സമ്പർക്ക വ്യവസ്ഥകളിൽ ഇളവു കൊണ്ടുവരുന്ന കാര്യം ആണ് പരിഗണിക്കുന്നത്.
ബൂസ്റ്റർ ഡോസുൾപ്പടെ പൂർണ്ണ തോതിൽ വാക്‌സിനെടുത്തവരും രോഗലക്ഷണങ്ങളി ല്ലാത്തവരുമായ ക്ലോസ് കോൺടാക്റ്റുകൾക്കാണ് ഇളവുകൾ അനുവദിക്കുക. എന്നാൽ, ബൂസ്റ്റർ ഡോസെടുക്കാത്തവർക്കും കോവിഡ് പോസിറ്റീവുകാർക്കും ഏഴ് ദിവസത്തേക്ക് നിയന്ത്രണമുണ്ടാകും. കോവിഡ് ബാധിതർക്ക് ഏഴ് ദിവസത്തേക്ക് സെൽഫ് ഐസൊലേഷനും വേണ്ടിവരും.
പതിനേഴായിരത്തിലധികം ആരോഗ്യ ജീവനക്കാർ ഇപ്പോൾ ഐസൊലേഷനിൽ ആയിട്ടുണ്ട്. ഇവരിൽ അധികവും ബൂസ്റ്റർ വാക്സിനും എടുത്തവരാണ്. പ്രധാനമായും ഇവരെ അത്തരമൊരു നിയന്ത്രണത്തിൽ നിന്നും പുറത്തുകൊണ്ടുവരാനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
ആന്റിജൻ ടെസ്റ്റുകൾക്ക് ഇനി പിസിആർ സ്ഥിരീകരണം ആവശ്യമില്ലെന്ന തീരുമാനവും ഇന്നുണ്ടായേക്കും. ഇന്നത്തെ ക്യാബിനറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണെല്ലി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനകം മാറ്റങ്ങൾ സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.