- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തി ഫലം മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടിയുമായി ന്യൂ സൗത്ത് വെയിൽസ്; നിയമലംഘിച്ചാൽ ആയിരം ഡോളർ പിഴ; ആർഎടി റിപ്പോർട്ടിങ് നിർബന്ധബാക്കി സൗത്ത് ഓസ്ട്രേലിയയും
റാപ്പിഡ് ആന്റിജൻ ഫലം ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള സംവിധാനം ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ വന്നു. ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ നിർബന്ധമായും റിപ്പോർട്ട് ചെയ്തിരിക്കണം.റാപ്പിഡ് ആൻഡിജൻ ടെസ്റ്റിൽ പൊസിറ്റീവായവർ ന്യൂസൗത്ത് വെയിൽസ് ആപ്പിൽ വിവരം നൽകിയില്ലെങ്കിൽ ആയിരം ഡോളർ ഫൈൻ അടക്കേണ്ടിവരുമെന്ന് പ്രീമിയർ ഡൊമിനിസ്റ്റ് പെരോട്ടെറ്റ് വ്യക്തമാക്കി.
ജനുവരി 19 മുതൽ ഫൈൻ ഈടാക്കൽ നടപടി തുടങ്ങും.എൻഎസ്ഡബ്ല്യു ആപ്പ് ഇല്ലെങ്കിൽ എൻഎസ്ഡബ്ല്യു വെബ്സൈറ്റിൽ അറിയിച്ചാലും മതിയാകും. നിങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകും.ദ്രുത ആന്റിജൻ പരിശോധനകളിൽ നിന്നുള്ള പോസിറ്റീവ് COVID-19 ഫലങ്ങളുടെ നിർബന്ധിതമായി റിപ്പോർട്ട് ചെയ്യാനുള്ള നടപടികളുമായി സൗത്ത് ഓസ്ട്രേലിയ മുന്നോട്ട് വന്നിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ അടുത്ത ബന്ധമുള്ളവർ PCR സ്വാബിന് പകരം RAT മാത്രമേ എടുക്കാവൂ. മാത്രമല്ല രോഗം സംശയിക്കപ്പെടുന്നവർക്ക് ഒന്ന്, ആറ് ദിവസങ്ങളിൽ ഉപയോഗിക്കുന്നതിന് രണ്ട് RAT കിറ്റുകൾ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.