ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൾച്ചറൽ ഫോറം ഖത്തറിന്റെ കോവിഡ് വെൽഫയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ജനറൽ ഡോക്ടർമാർ, ശിശുരോഗ വിദഗ്ദ്ധർ,ന്യൂട്രീഷൻസ്, ഫിസിയോതെറാപ്പിസ്റ്റ്, ഗൈനക്കോളജി, സൈക്കോളജി, തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ഡോക്ടറുമാരുടെ സേവനം ലഭ്യമാണ്.

രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ മെഡിക്കൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 55989891,77021291എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.