ഹ്‌റൈനിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാർക്കും രോഗബാധിതർക്കും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കുമുള്ള ക്വാറന്റയിൻ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന നടപടിക്രമങ്ങളനുസരിച്ച് വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് അവരുടെ ബി അവയർ മൊബൈൽ അപ്‌ളിക്കേഷനിൽ വാക്‌സിനേഷൻ ലോഗോയുടെ ഗ്രീൻ ഷീൽഡ് ഉണ്ടെങ്കിൽ ക്വാറന്റയിൻ ആവശ്യമില്ല.

എന്നാൽ ബി അവയർ അപ്‌ളിക്കേഷനിൽ യെല്ലോ, റെഡ് ഷീൽഡുകളുള്ളവരും വാക്‌സിനേഷൻ സ്വീകരിക്കാത്തവരുമായ വ്യക്തികൾ ഏഴു ദിവസം ഹോം ക്വാറന്റയിനിൽ കഴിയണം. ആപ്ലിക്കേഷനിൽ പച്ച ഷീൽഡുള്ളവർ കോവിഡ് രോഗ ബാധിതരായാൽ ഏഴുദിവസം ഐസൊലേഷനിൽ കഴിയണം ഏഴ് ദിവസ കാലാവധി കഴിഞ്ഞാൽ ആപ്പിൽ പച്ച ഷീൽഡുള്ളവർക്ക് ആർ.ടി.പി.സി.ആർ ഇല്ലാതെ തന്നെ പുറത്തിറങ്ങാൻ സാധിക്കും.

എന്നാൽ വാക്സിൻ ഇതു വരെ സ്വീകരിക്കാത്തവരോ, അല്ലെങ്കിൽ ആപ്പിൽ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഷീൽഡ് ഉള്ളവരോ ആയ വ്യക്തികൾക്ക് കോവിഡ് ബാധയുണ്ടായാൽ രോഗബാധയുണ്ടായ തീയതി മുതൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. 10 ദിവസത്തിനുശേഷം പി.സി. ആർ ടെസ്റ്റ് നടത്താതെ തന്നെ അവർക്ക് ഐസൊലേഷനിൽ നിന്ന് മോചിതരാകാം.

സമ്പർക്ക ബാധിതരായാൽ ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി. ആർ ടെസ്റ്റ് ചെയ്യണം. ഗ്രീൻ ഷീൽഡ് ഉള്ളവർ സമ്പർക്ക ബാധിതരായാൽ ക്വാറന്റയിൻ ആവശ്യമില്ല. എന്നാൽ യെല്ലോ , റെഡ് ഷീൽഡ് ഉള്ളവർ ഏഴ് ദിവസം ഐസൊലേഷനിൽ കഴിയണം