- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളികളെ കൈമാറലിന് പിന്നിൽ സെക്‌സ് റാക്കറ്റ് . കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം. ഉഷാകുമാരി ജനറൽ സെക്രട്ടറി വിമൻ ജസ്റ്റിസ്
പങ്കാളികളെ കൈമാറലിന് പിന്നിൽ ശക്തമായ സെക്‌സ് റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും ഇതിലെ മഴുവൻ പ്രതികളെയും കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളാണ് ഭീകരമായ ലൈംഗിക പീഡനത്തിന് വിധേയമായിരിക്കുന്നത്.
സംഭവത്തെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇരകളായ സ്ത്രീകൾ നടത്തിയിരിക്കുന്നത്.പരാതിക്കാരിയായ യുവതിയെ തന്നെ 9 പേരാണ് ക്രൂരമായി പീഡിപ്പിച്ചത്. സ്വന്തംകുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് അവർക്ക് മേൽ ലൈംഗികാക്രമണം നടത്തിയത്.സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഉന്നതരായ വ്യക്തികളുടെ പിൻബലത്തോടെ കൂടിയാണ് ഇത്തരം റാക്കറ്റുകൾ സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നത്. ഇത്തരക്കാരെ തൊടാൻ സംസ്ഥാന പൊലീസിന് ഭയമാണ്.
ഒരു വർഷം മുമ്പ് സമാനമായ സംഭവം സംസ്ഥാനത്ത് ഉണ്ടായതാണ്. ശരിയായ അന്വേഷണം നടത്തി അതിന് പിന്നിലെ ശക്തികളെ നിയമ നടപടിക്ക് വിധേയമാക്കിയിരുന്നെങ്കിൽ ഇത് ആവർത്തിക്കില്ലായിരുന്നു.വീടകങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.
പങ്കാളികൾ തന്നെ ക്രൂരപീഡകരാകുന്ന ഭയാനക സ്ഥിതിയാണുള്ളത്.
സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവരിൽ ഭൂരിഭാഗം പ്രതികളും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ഈ അനുഭവങ്ങൾ കൂടി മുൻനിർത്തി സംസ്ഥാന
ആഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.