- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലമട അംബേദ്കർ കോളനി സമരക്കാർക്ക് വെൽഫെയർ പാർട്ടി സമാഹരിച്ച വിഭവങ്ങൾ ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ കൈമാറി
പാലക്കാട്:മുതലമട പഞ്ചായത്തിനു മുന്നിൽ കഴിഞ്ഞ നൂറ് ദിവസത്തോളമായി ഭൂമിക്ക് വേണ്ടി അംബേദ്കർ കോളനിക്കാർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് പിന്തുണയറിയിച്ച് വെൽഫെയർ പാർട്ടി സമാഹരിച്ച വിഭവങ്ങൾ ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ സമര നേതാക്കൾക്ക് കൈമാറി.
സർക്കറിനെകൊണ്ട് ഭൂമിയും വീടും ലഭ്യമാക്കുന്ന രീതിയിൽസമരം വിജയിക്കും വരെ വെൽഫെയർ പാർട്ടി അംബേദ്കർ കോളനി കാർക്കൊപ്പം ഉണ്ടാവുമെന്നും ജില്ലയിൽ നടക്കുന്ന ഭൂമിക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.സമരപ്പന്തലിൽ നടന്ന പരിപാടിയിൽസംസ്ഥാനകമ്മിറ്റി അംഗം എം.സുലൈമാൻ അധ്യക്ഷത വഹിച്ചു, സാധാരണക്കാരെ മറന്ന സിപിഎമ്മും ഇടത് ഭരണവും കോർപ്പറേറ്റ്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമര സമിതി ചെയർമാൻ ശിവരാജ് ഗോവിന്ദാപുരം സ്വാഗതവും സമരസമിതി കൺവീനർ നീലിപ്പാറ മാരിയപ്പൻ നന്ദിയും പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി,
ജില്ലാ നേതാക്കളായ ചന്ദ്രൻ പുതുക്കോട് , ദിൽഷാദലി, സെയ്ദ് ഇബ്രാഹിം,
കെ.വി.അമീർ,ഫ്രറ്റെണിറ്റി ജില്ലാ സെക്രട്ടറി സാബിർ അഹ്സൻ, തമിഴ്നില സംഘം നേതാവ് വി.പി.നിജാമുദ്ധീൻ, ഡി.എച്.ആർ.എം.നേതാവ് സലീന പ്രക്കാനം, എഫ്.ഐ. ടി.യു നേതാവ് ബാബു തരൂർ, പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ്, കരീം പറളി എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ഹനീഫ പോത്തംപാടം, ഹരിദാസ്, സക്കീർ ഒതളൂർ, ഷംസുദീൻ തോണിപ്പാടം, അനിതൗഫീഖ്, അബ്ദുൽ സലാം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.