- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ കൊടിമരം തകർത്തതിന് എതിരായ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ സംഘർഷം; സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളും കല്ലേറും
മുവാറ്റുപുഴ: കൊടിമരം തകർത്തതിനെതിരെ മൂവാറ്റുപുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം കലാശിച്ചത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ. കോൺഗ്രസ് പ്രകടനത്തിനെതിരെ സി പി എം പ്രവർത്തകർ രംഗത്തെത്തിയതോടെ പരസ്പരം പോർവിളിയും വാക്കേറ്റവുമായി. പലവട്ടം ഉന്തും തള്ളുമുണ്ടായി. പല ഭാഗത്തു നിന്നും കല്ലേറുണ്ടായി.
മാത്യു കുഴൽനാടൻ എം എൽ എ യ്ക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. മണിക്കൂറുകളായി ഇടവിട്ട് തുടരുന്ന സംഘർഷം ഇപ്പോഴും പൂർണ്ണമായി കെട്ടടങ്ങിയിട്ടില്ല. ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി ധീരജ് കുത്തേറ്റ് മരിച്ചതിനെത്തുടർന്ന് എൽ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ തങ്ങളുടെ കൊടിമരം നശിപ്പിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
Next Story