കൊച്ചി: മൊത്തം യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞതിനുള്ള സമ്മാനമായി കൊച്ചി മെട്രോ നറുക്കെടുപ്പ് മൽസരം ആവിഷ്‌കരിച്ചു. ജനുവരി 26 മുതൽ വിഷുദിനമായ ഏപ്രിൽ 14 വരെ കൗണ്ടറിൽ നിന്ന് ക്യൂആർകോഡ് ടിക്കറ്റ് വാങ്ങി യാത്രചെയ്യുന്നവർക്കായാണ് മൽസരം സംഘടിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റിൽ പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തിയശേഷം ഓരോ സ്റ്റേഷനിലും തയ്യാറാക്കിയിരിക്കുന്ന പെട്ടിയിൽ നിക്ഷേപിച്ചാൽ മതി. ഇതിൽ നിന്നും നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക. ഒന്നാം സമ്മാനം ഇലക്ട്രിക് സൈക്കിളും ഒരു വർഷത്തേക്ക് സൗജന്യ യാത്രയും. രണ്ടാം സമ്മാനം സൈക്കിളും ആറ് മാസത്തേക്ക് സൗജന്യ യാത്രയും. മൂന്നാം സമ്മാനം സൈക്കിളും മൂന്നുമാസത്തേക്ക് സൗജന്യയാത്രയും. ഒരു മാസത്തേക്ക് സൗജന്യയാത്ര നൽകുന്ന സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും