- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിദേശവിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള സമയപരിധി എടുത്ത് മാറ്റും; ആരോഗ്യ രംഗത്ത് അടക്കം നിരവധി മേഖലകളിലുള്ളവർക്ക് ഐസോലേഷൻ ഇളവ്
കോവിഡ് ബാധയും ഐസൊലേഷനും കാരണം അവശ്യമേഖലകളെല്ലാം സ്തംഭിച്ചിരിക്കുക യാണ്. കോവിഡും ഐസോലേഷൻ മൂലം ജോലിക്കാർ അവധിയിലായതോടെ ഭക്ഷണവിതരണം ഉൾപ്പെടെ നിരവധി മേഖലകൾ പ്രതിസന്ധിയിലാണ്. ഇതോടെ വിദേശവിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള സമയപരിധി എടുത്ത് മാറ്റുന്നതടക്കമുള്ള ഇളവുകൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു.
രാജ്യത്തെ ആകെ തൊഴിലാളികളിൽ പത്തു ശതമാനം പേരെങ്കിലും എല്ലാ സമയത്തും കോവിഡ് മൂലം ജോലിയിൽ നിന്ന് മാറി നില്ക്കുന്ന സാഹചര്യമായിരിക്കും എന്നാണ് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അവശ്യമേഖലകളിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് തൊഴിൽ ചെയ്യുന്നതിനുള്ള സമയപരിധി നിലവിൽ ആഴ്ചയിൽ 20 മണിക്കൂറായിരുന്നു. ഇതാണ് എടുത്തുമാറ്റുന്നത്.കഴിഞ്ഞ വർഷം ചില മേഖലകളിൽ ഇത്തരത്തിൽ ഇളവ് നൽകിയിരുന്നു.ഇതിലൂടെ, തൊഴിൽസ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാം എന്നാണ് പ്രതീക്ഷ.
ക്ലോസ് കോൺടാക്റ്റായി കണ്ടെത്തിയാലും ഐസൊലേഷൻ വേണ്ടാത്ത മേഖലകളുടെ പട്ടികയിലേക്ക് കൂടുതൽ തൊഴിലുകളെ ഉൾപ്പെടുത്താനും ദേശീയ ക്യാബിനറ്റ തീരുമാനിച്ചു.ഗതാഗതം, ചരക്കുനീക്കം, ലോജിസ്റ്റിക്സ് എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം.
ഈ മേഖലകളിൽ ജോലി ചെയ്യുന്നവർ ക്ലോസ് കോൺടാക്റ്റായാൽ പോലും, റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ ജോലിക്ക് പോകാം.ട്രക്ക്, ലോജിസ്റ്റിക് മേഖലകളിൽ 20 മുതൽ 50 ശതമാനം പേരെ വരെ ഐസൊലേഷൻ നിയമങ്ങൾ ബാധിക്കുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അത് കണക്കിലെടുത്താണ് ഈ മാറ്റം.
സർവീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കും ഈ ഇളവ് ലഭിക്കും.ഇതേ ഇളവ് നൽകുന്ന മറ്റു മേഖലകൾ ഇവയാണ്:ആരോഗ്യരംഗം,എമർജൻസി വിഭാഗങ്ങൾ, നിയമപാലനം. ജയിൽ, ഊർജ്ജമേഖലജലവിതരണം, മാലിന്യസംസ്‌കരണം,ഭക്ഷണ വിതരണംടെലികമ്മ്യൂണിക്കേഷൻ, മാധ്യമരംഗം,വിദ്യാഭ്യാസം, ചൈൽഡ് കെയർഎന്നാൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഇത് ബാധകമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.