കനത്ത മൂടൽമഞ്ഞ് കാരണം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കാഴ്‌ച്ചപരിമിതി കാരണം വിമാന താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ പത്തിലധികം വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും തടസം നേരിട്ടു.

കുവൈത്ത് വിമാന താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങൾ മൂടൽ മഞ്ഞു കാരണം താൽക്കാലികമായി നിർത്തി വെച്ചു. ദൃശ്യപരത അനുവദിക്കപ്പെട്ട നിലയിൽ മെച്ചപ്പെടുന്നതോടെ വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ജനറൽ അഡ്‌മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ യൂസഫ് അൽ-ഫൗസാൻ അറിയിച്ചു.