- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തർക്ക് പുണ്യമായി ഇന്ന് മകരവിളക്ക് ദർശനം; മകരജ്യോതി ദർശനം കാത്ത് അയ്യപ്പഭക്തർ: തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് സന്നിധാനത്തെത്തും
ശബരിമല: ഭക്തർക്ക് ദർശന പുണ്യമായി ഇന്ന് മകര വിളക്ക്. മകരജ്യോതി ദർശനത്തിനായി ഇന്ന് ആയിരങ്ങൾ ശബരിമലയിൽ എത്തും. കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിന് അയ്യപ്പഭക്തർ കാത്തിരിക്കുന്നു. പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല.
ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 നു ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേൽശാന്തിയും തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മധ്യേ ദീപാരാധന. തുടർന്നു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
Next Story