- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് അവധി: നാളെ പ്രവൃത്തി ദിനം

X
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു കേരളത്തിലെ ജില്ലകളിൽ ഇന്ന് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി.
സർക്കാർ കലണ്ടർ പ്രകാരം നാളെ അവധി നൽകാനാണു തീരുമാനിച്ചിരുന്നത്. അത് ഇന്നത്തേക്കു മാറ്റണമെന്നു തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ അപേക്ഷിച്ചിരുന്നു. തുടർന്ന് കേന്ദ്ര, തമിഴ്‌നാട് സർക്കാരുകളുടെ കലണ്ടറിലെ അവധിയുമായി സമന്വയിപ്പിച്ചാണു മാറ്റം വരുത്തിയത്. പകരം ഈ ജില്ലകളിൽ നാളെ പ്രവൃത്തി ദിവസം ആയിരിക്കും.
Next Story

