- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് 19 ടെസ്റ്റ് കിറ്റുകൾക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകൾ മൂന്നുമാസം കൂടി ഉപയോഗിക്കാൻ അനുമതി
കോവിഡ് 19 ടെസ്റ്റ് കിറ്റുകൾക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകൾ മൂന്നുമാസം കൂടി ഉപയോഗിക്കാൻ അനുമതി ഫ്ളോറിഡ: കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്ളോറിഡാ സംസ്ഥാനത്ത് വെയർ ഹൗസിൽ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകൾക്ക് മൂന്നുമാസം കൂടി കാലാവധി നീട്ടി കിട്ടിയതായി ഫ്ളോറിഡാ ഗവർണ്ണർ റോൺ ഡിസാന്റ്സ് ജനുവരി 12 ബുധനാഴ്ച വാർ്തതാ സമ്മേളത്തിൽ അറിയിച്ചു.
ഡിസംബറിൽ കാലാവധി അവസാനിച്ച ഒരു മില്യൺ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി യു.എസ്.ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനാണ് നൽകിയിരിക്കുന്നത്.
ഡിസംബർ 26നും 30നും കാലാവധി അവസാനിച്ച കിറ്റുകൾ വേയർ ഹൗസിൽ നിന്നും എമർജൻസി മാനേജ്മെന്റ് ഓഫീസും, കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പബ്ലിക്ക് സേഫ്റ്റി ഏജൻസീസ്, ഹോസ്പിറ്റൽ, ലോങ്ങ് ടേം കെയർ ഫെസിലിറ്റീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് അയച്ചിട്ടുള്ളത്.
2021 ൽ ലഭിച്ച കിറ്റുകൾക്ക് ആവശ്യക്കാർ കുറവായതിനാൽ വേയർ ഹൗസിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇപ്പോൾ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കേവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതാണെന്നും ഗവർണ്ണർ പറഞ്ഞു. ബുധനാഴ്ച മാത്രം ഫ്ളോറിഡായിൽ 71742 കോവിഡ് കേസ്സുകൾ സ്ഥിരീകരിച്ചു. പാൻഡമിക്കിനുശേഷം ഫ്ളോറിഡായിൽ ഇതുവരെ 4878524 പോസിറ്റീവ് കേസ്സുകളും, 62819 മരണവും സംഭവിച്ചിട്ടുണ്ട്.