- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു; അദ്ധ്യാപകർ കൈപ്പറ്റിയ 12 ലക്ഷം തിരിച്ചടയ്ക്കാൻ ഉത്തരവ്
പാലക്കാട്: കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചെന്ന പരാതിയിൽ ആലത്തൂർ ഉപജില്ലയിലെ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകർ 12 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. അനധികൃതമായി കൈപ്പറ്റിയ പണമാണു തിരിച്ചടയ്‌ക്കേണ്ടത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് സൂപ്പർ ചെക്ക് സെൽ 2009-2010ൽ സ്‌കൂളിൽ 6 തസ്തികകൾ അധികമെന്നു കണ്ടെത്തി റദ്ദാക്കിയിരുന്നു. അദ്ധ്യാപകർക്കു നൽകിയ ശമ്പളം, ഇല്ലാത്ത കുട്ടികളുടെ പേരിൽ എഴുതിയെടുത്ത ലംപ്‌സം ഗ്രാന്റ്, സൗജന്യ അരി, പലവ്യഞ്ജനങ്ങൾ, യൂണിഫോം, പാഠപുസ്തകങ്ങൾ, സ്‌കോളർഷിപ് എന്നിവ ഉൾപ്പെടെ കണക്കാക്കിയ തുകയാണു തിരിച്ചടയ്‌ക്കേണ്ടത്.
കുനിശേരി ഫോറം ഫോർ സോഷ്യൽ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ 2012ൽ അന്നത്തെ ആലത്തൂർ എഇഒ പണം തിരിച്ചടയ്ക്കാൻ നോട്ടിസ് നൽകിയെങ്കിലും പ്രധാനാധ്യാപകൻ തന്റെ ശമ്പളത്തിൽനിന്നു തുക പിടിക്കുന്നതിനെതിരെ ഹൈക്കോടതിയിൽനിന്നു സ്റ്റേ നേടി.
കേസ് നിലനിൽക്കുമ്പോൾ എഇഒ ഓഫിസിലെ ഫയൽ തീർപ്പാക്കുകയും പ്രധാനാധ്യാപകൻ റിട്ടയർ ചെയ്തപ്പോൾ കേസ് മറച്ചുവച്ച് ബാധ്യതാരഹിത സർട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തെന്നാരോപിച്ച് സോഷ്യൽ ആക്ഷൻ കമ്മിറ്റി 2020ൽ വീണ്ടും പരാതി നൽകി. ഇതേത്തുടർന്നാണ് അദ്ധ്യാപകരിൽനിന്നു തുക തിരിച്ചുപിടിക്കാനും 2012 മുതൽ 2020 വരെ തുടർനടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.