- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരമില്ലാത്തതിന്റെ ഇരുട്ടുമായാണ് തൊഴിലിലേക്ക് കടന്നത്; വലിയ കലാകാരന്മാർക്കും അഭിനേതാക്കൾക്കും ഒപ്പംനിൽക്കാൻ പ്രാപ്തമാക്കിയത് വായന: ഇന്ദ്രൻസ്
കോഴിക്കോട്: അക്ഷരമില്ലാത്തതിന്റെ ഇരുട്ടുമായാണ് തൊഴിലിലേക്ക് കടന്നുവന്നത്. വലിയ കലാകാരന്മാർക്കും അഭിനേതാക്കൾക്കും ഒപ്പംനിൽക്കാൻ തന്നെ പ്രാപ്തനാക്കിയത് വായനയാണെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസിക്കാൻ പ്രയാസമുള്ള നിമിഷങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. എന്റെ ജീവിതസാഹചര്യങ്ങളാണ് അങ്ങനെ ചിന്തിക്കാൻ കാരണമാവുന്നത്. ചെറുപ്പത്തിലേ കോസ്റ്റ്യൂം ജോലിയിൽ പ്രവേശിക്കേണ്ടിവന്നു. അതുകൊണ്ട് പഠിക്കാനൊന്നും കഴിഞ്ഞില്ല.
മുകുന്ദൻസാറിനെപ്പോലുള്ളവരുടെ പുസ്തകങ്ങൾ തപ്പിത്തപ്പിത്തടഞ്ഞാണെങ്കിലും വായിച്ചിരുന്നു. അങ്ങനെ വായനയാണ് കൂട്ടുകാർക്കൊപ്പം ഒരുവിധം നിവർന്നുനിൽക്കാൻ ശക്തിയുണ്ടാക്കിയത് -ഇന്ദ്രൻസ് പറഞ്ഞു.
മേയർ ബീനാ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനംചെയ്തു. മറ്റാർക്കും അനുകരിക്കാനാവാത്ത അതുല്യകലാകാരനാണ് ഇന്ദ്രൻസെന്ന് മേയർ അഭിപ്രായപ്പെട്ടു. അധ്യക്ഷതവഹിച്ച രാമാശ്രമം ട്രസ്റ്റ് ചെയർമാൻ എം. മുകുന്ദൻ പുരസ്‌കാരം ഇന്ദ്രൻസിന് സമർപ്പിച്ചു.
എം.എ. ഉണ്ണികൃഷ്ണൻ പ്രശസ്തിപത്രം വായിച്ചു. ഡോ. ഖദീജാ മുംതാസ്, സംവിധായകൻ എം. മോഹനൻ എന്നിവർ സംസാരിച്ചു. മാനേജിങ് ട്രസ്റ്റി ശിഷൻ ഉണ്ണീരിക്കുട്ടി സ്വാഗതവും എ. അഭിലാഷ് ശങ്കർ നന്ദിയും പറഞ്ഞു.