- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത് വയസിന് മുകളിലുള്ളവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ 100 യൂറോ പിഴയുമായി ഇറ്റലി; ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ
ഇറ്റലിയിൽ താമസിക്കുന്ന 50 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ബൂസ്റ്റർ ഷോട്ട് എടുക്കുന്നതിൽ പരാജയപ്പെട്ടാൽ 100 യൂറോ പിഴ ചുമത്താം. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ഫെബ്രുവരി വരെ പരാജയപ്പെടുന്നവർക്കാണ് പിഴ ചുമത്തുക.
ഫെബ്രുവരി 15 മുതൽ ജോലിസ്ഥലത്ത് പ്രവേശിക്കാൻ 'സൂപ്പർ ഗ്രീൻ പാസ്' ആരോഗ്യ സർട്ടിഫിക്കറ്റ് (വാഹകൻ വാക്‌സിനേഷൻ എടുത്തതായോ അടുത്തിടെ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതായോ കാണിക്കുന്നു) ആവശ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂൺ 15 നകം 50 പൂർത്തിയായവർക്ക് നിയമം ബാധകമായിരിക്കും.
നിയമങ്ങൾ ലംഘിക്കുന്നതായി അറിയിപ്പ് ലഭിക്കുന്നവർക്ക് അവരുടെ പ്രാദേശിക ആരോഗ്യ ഓഫീസുമായി ബന്ധപ്പെടാൻ കാരണം അറിയിക്കാനു പത്ത് ദിവസത്തെ സമയമുണ്ട്.സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈയിൽ ഉള്ളവരും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവരും ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് (കോവിഡ് സുഖം പ്രാപിച്ചവർ ആറ് മാസം കഴിയുമ്പോൾ വാക്‌സിനേഷൻ എടുക്കണം).