- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
62വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം; പടിഞ്ഞാറൻ ഓസ്ട്രേലിയയില് രേഖപ്പെടുത്തിയത് താപനില 50 ഡിഗ്രിക്ക് മുകളിൽ; ചുട്ടുപൊള്ളുന്ന വെയിലിൽ വലഞ്ഞ് ജനങ്ങൾ
ഓസ്ട്രേലിയയിൽ 62 വർഷത്തിനു ശേഷം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയി രിക്കുകയാണ് ഇന്നലെ പടിഞ്ഞാറൻ ഓസ്‌ട്രേലിയിലെ പിൽബാര മേഖലയിലെ ചെറുപട്ടണമായ ഓൺസ്ലോയിൽ ആണ് ഇന്നലെ 50.7 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി റെക്കോർഡിട്ടത്.. 1960-ന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണിത്.
1960 ജനുവരി രണ്ടിനാണ് ഇതിനു മുൻപ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ ഊഡ്‌നദാത്ത വിമാനത്താവളത്തിൽ 50.7 ഡിഗ്രിയാണു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. പിൽബാരയിലെ നിരവധി പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, റോബോണിലും മാർഡിയിലും ചൂട് 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതുവരെസംസ്ഥാനത്തിന്റെ ചരിത്രത്തിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില 50.5 ഡിഗ്രി സെൽഷ്യസായിരുന്നു. 1998 ഫെബ്രുവരിയിൽ മാർഡിയിലാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്.
വരും ദിവസങ്ങളിലും മുൻ റെക്കോർഡുകൾ തകരുമെന്നാണു കരുതുന്നത്. കരാത്തയിൽ 48.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലാ നിന പ്രതിഭാസം മൂലം ഉഷ്ണമേഖലാ പസഫിക് സമുദ്രം കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതാണ് താപനില ഉയരാൻ കാരണം.വെള്ളിയാഴ്ച റോബോണിലും കരാത്തയിലും ചുട്ടുപൊള്ളുന്ന ചൂടിന് അൽപ്പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗോൾഡ്ഫീൽഡ്‌സ്, ഗസ്സ്‌കോയ്ൻ മേഖലകളുടെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി വരെ രേഖപ്പെടുത്തി. പെർത്തിൽ 26 ഡിഗ്രി സെൽഷ്യസാണു താപനില.