- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ സെൽഫ് ആന്റിജൻ ടെസ്റ്റുകൾ ഉൾപ്പെടെ പോസീറ്റീവ് ആയാൽ രജിസ്റ്റർ ചെയ്യാൻ മറക്കരുത്; എച്ച്എസ്ഇയുടെ ഓൺലൈൻ പോർട്ടൽ ഒരുങ്ങി
പൊതുജനങ്ങൾക്ക് അവരുടെ പോസിറ്റീവ് ആന്റിജൻ ടെസ്റ്റുകൾ അപ്ലോഡ് ചെയ്യുന്നതിനായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന്റെ ഓൺലൈൻ പോർട്ടൽ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ഇതോടെ കോവിഡ് ആന്റിജൻ ടെസ്റ്റുകളും ഇന്നു മുതൽ രജിസ്റ്റർ ചെയ്യണം. സെൽഫ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചു ചെയ്യുന്നതുൾപ്പെടെയുള്ള ആന്റിജൻ ടെസ്റ്റുകളാണ് റിസൽട്ട് പോസിറ്റിവാണെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടത്.
ആന്റിജൻ ടെസ്റ്റുകൾ പോസിറ്റിവായാൽ പിസിആർ ടെസ്റ്റ് വഴി സ്ഥിരീകരിക്കണം എന്ന നിബന്ധന സർക്കാർ എടുത്തുമാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റിജൻ ടെസ്റ്റ് റിസൽട്ടുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. മാത്രമല്ല ഈ കണക്കുകളും ഇനി പൊതുവായ കോവിഡ് കണക്കുകളിൽ ഉൾപ്പെടുത്തും.
കോവിഡ് പോസിറ്റിവാകുന്നവർക്ക് തങ്ങളുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവരുടെ പേരുകളും ഈ വെബ്സൈറ്റിൽ നൽകാവുന്നതാണ്. ഇവരെ ആരോഗ്യപ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകും.