ക്യുബെക്കിൽ ഡിസംബറിൽ ഏർപ്പെടുത്തിയ കർഫ്യൂ തിങ്കളാഴ്ച പിൻവലിക്കുമെന്ന് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് അറിയിച്ചു.കോവിഡ്-19-മായി ബന്ധപ്പെട്ട ആശുപത്രിവാസങ്ങൾ വരും ദിവസങ്ങളിൽ ഉയർന്നേക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണക്കാക്കുന്നതിനാൽ ഓർഡർ അവസാനിപ്പിക്കാനാകുമെന്ന് പ്രീമിയർ ഫ്രാങ്കോയിസ് അറിയിച്ചത്. രോഗവ്യാപനം പരമാവധി എത്തിയെത്തിയാൽ പിന്നീട് കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് കർഫ്യൂനീക്കുക.

2021 ജനുവരി മുതൽ മെയ് വരെ അഞ്ചുമാസത്തേക്ക് രാത്രി 10 നും പുലർച്ചെ അഞ്ചിനും ഇടയിലാണ് ആദ്യം കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് രോഗബാധ വീണ്ടും കൂടിയതോടെ ഡിസംബർ 31 ന് വീണ്ടും ഏർപ്പെടുത്തുകയായിരുന്നു.

പ്രവിശ്യയുടെ വാക്സിൻ പാസ്പോർട്ട് പലചരക്ക് സ്റ്റോറുകളും ഫാർമസികളും ഒഴികെ ബിഗ് ബോക്സ് റീട്ടെയിൽ സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്യൂബെക്ക് പ്രവിശ്യയിൽകോവിഡുമായി ബന്ധപ്പെട്ട് 117 ആശുപത്രികേസുകളും 45 മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.