- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒമാൻ നിരത്തുകളിൽ വനിതാ ടാക്സി സർവ്വീസുകളും; ഈ മാസം 20 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസുകൾ
ഒമാന്റെ നിരത്തുകളിൽ ഇനി വനിത ടാക്‌സി സർവീസുകളും ഓടി തുടങ്ങും. വനിതകൾ ഓടിക്കുന്ന ടാക്‌സികൾ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ സർവ്വീസ് നടത്തും. മസ്‌കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക
സർവിസ് നടത്താൻ പ്രാദേശിക ടാക്സി സർവിസ് ആപ്പ് ആയ 'ഒ ടാക്‌സി'ക്ക് ലൈസൻസ് അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആദ്യമായിട്ടാണ് ടാക്‌സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിത ടാക്‌സി സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.
Next Story