വാഷിങ്ടൺ ഡി.സി.: ഇസ്ലാമിക് സ്റ്റേറ്റിൽ (15) ചേരുന്നതിന് സിറിയയിലേക്ക് പോയി ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടശേഷം അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ഉന്നയിച്ചു യു.എസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ വാദം കേൾക്കുന്നതിന് കോടതി വിസമ്മതിച്ചു.

ഹൊഡ് മുത്താന ജനിച്ചു വളർന്നത് അലബാമയിലാണ്. 2014 ൽ ഐ.എസ്സിൽ ചേരുന്നതിന് ഇവർ സിറിയയിലേക്ക് പോയി. ഇപ്പോൾ അവർക്ക് 29 വയസ്സായി.

സിറിയായിൽ ആയിരിക്കുമ്പോൾ യു.എസ്. ഗവൺമെന്റ് മുത്താനയുടെ യു.എസ്. പൗരത്വം റദ്ദാക്കുകയും യു.എസ്. പാസ്പോർട്ട് പിൻവലിക്കുകയും ചെയ്തു. 2019 ൽ മുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്തു. ഈ കേസ്സിലാണ് ഇന്ന് സുപ്രീം കോടതി വിധി .

മുത്താനയുടെ പിതാവ് യെമൻ ഡിപ്ലോമാറ്റ് എന്ന നിലയിൽ അമേരിക്കയിലായിരിക്കുമ്പോഴാണ് മുത്താന ഇവിടെ ജനിച്ചത്. ഡിപ്ലോമാറ്റുകൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വത്തിന് അവകാശമില്ല. മുത്താന ജനിക്കുന്നതിന് മുമ്പ് ഡിപ്ലോമാറ്റ് സ്റ്റാറ്റസ് ഉപേക്ഷിച്ചിരുന്നതിനാൽ മുത്താനക്ക് അമേരിക്കൻ പൗരത്വത്തിന് അർഹതയുണ്ടെന്നായിരുന്നു പിതാവിന്റെ വാദം.

ഐ.എസ്സിൽ ചേർന്നതിൽ ഖേദിക്കുന്നുവെന്നും മാപ്പു നൽകണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവർ പ്രോത്സാഹിപ്പിക്കുകയും, അമേരിക്കൻ പൗരന്മാരെ ഐ.എസിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.