- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂനൂർ ഹെലികോപ്ടർ അപകടം: അട്ടിമറിയോ യന്ത്രത്തകരാറോ അശ്രദ്ധയോ അല്ല കാരണം; കോപ്ടർ വീണത് പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം മൂലമെന്ന് വ്യോമസേന
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്‌നിയും ഉൾപ്പെടെ 14 പേർ മരിച്ച ഹെലികോപ്ടർ അപകടം അട്ടിമറിയോ യന്ത്രത്തകരാറോ അല്ലെന്ന് വ്യോമസേന. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടകാരണം. സംഭവത്തിൽ അശ്രദ്ധയില്ലെന്നുമുള്ള അന്വേഷണ റിപ്പോർട്ട് വ്യോമസേന പുറത്തുവിട്ടു.
മൂന്നു സേനകളുടെയും സംയുക്ത സംഘം നടത്തിയ അന്വേഷണം പൂർത്തിയായിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്.
ആർമിയിലും നേവിയിലും നിന്നുള്ള ബ്രിഗേഡിയർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ കൂടിയാണ് സംഘത്തിലുണ്ടായിരുന്നത്.
അപകടസ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്‌ളൈറ്റ് ഡേറ്റാ റിക്കാർഡറും കോക്പിറ്റ് വോയിസ് റിക്കാർഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്. ഡിസംബർ എട്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
മറുനാടന് മലയാളി ബ്യൂറോ