മിക്കവാറും എല്ലാ പ്രധാന സ്വിസ് നഗരങ്ങളും വരുന്ന വർഷങ്ങളിൽ റോഡുകളിലെ വേഗപരിധി 30 കി. മി ആക്കി മാറ്റാൻ സാധ്യത.2021 ഡിസംബറിൽ, സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ കന്റോണായ സൂറിച്ചിലെ മജിസ്ട്രേറ്റ്, 2030-ഓടെ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലും 30 കി.മീ/മണിക്കൂർ വേഗപരിധി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നിലവിൽ, നഗര റോഡുകളിൽ പരമാവധി 50 കി.മീ/മണിക്കൂറാണ് ഉള്ളത്, എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ ബിൽറ്റ്-അപ്പ് ഏരിയകളിൽ പരിധി മണിക്കൂറിൽ 30 കി.മീ ആയി പരിമിതപ്പെടുത്തും.ഇതിനകം തന്നെ 30 കി.മീ/മണിക്കൂർ വേഗത്തിലുള്ള സോണുകൾ വികസിപ്പിക്കാൻ പല നഗരങ്ങളും തുടങ്ങിയിട്ടുണ്ട്, അതേസമയം രാജ്യത്തുടനീളം കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

ലോസാൻ ഇതിനകം തന്നെ 30കി.മി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്, അതേസമയം ബേണിൽ ഏകദേശം മൂന്നിൽ രണ്ട് റോഡുകൾക്കും 30കി.മി വേഗത്തിലോ അതിൽ താഴെയോ വേഗത പരിധിയുണ്ട്.30 കി.മി സോണുകളാണ് ഭൂരിഭാഗവും. ജനീവ, ഫ്രീബർഗ്, സെന്റ് ഗാലൻ എന്നിവിടങ്ങളിൽ സമാനമായ പദ്ധതികൾ നിലവിലുണ്ട്.

സൂറിച്ചിലെ കന്റോണിലെ വിന്റർതൂർ നഗരം എല്ലാ നഗര റോഡുകളിലും മണിക്കൂറിൽ 30 കി.മീ ആക്കിയും കൂടാതെ, ചില റസിഡൻഷ്യൽ ഏരിയകളിൽ പരിധി മണിക്കൂറിൽ 20 കിലോമീറ്ററായി കുറക്കും. 2025 ഓടെ പഴയ നഗരം, ജില്ലാ കേന്ദ്രങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കുന്നതോടെ മാറ്റങ്ങൾ ക്രമേണ അവതരിപ്പിക്കും.

യൂറോപ്യൻ യൂണിയനും (ഇയു) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) നഗരങ്ങളിൽ വേഗത കുറയ്ക്കണമെന്ന് വാദിക്കുന്ന പ്രവണതയുടെ ഭാഗമാണ് വേഗത പരിധിയിലെ കുറവ്.തെരുവുകൾ സുരക്ഷിതവും കൂടുതൽ കാൽനട സൗഹൃദവുമാക്കുന്നതിനും മലിനീകരണവും ശബ്ദശബ്ദവും കുറയ്ക്കുന്നതിനുമായി വേഗപരിധി കുറയ്ക്കന്നതിലൂടെ ലക്ഷ്യമിടുന്നത്.