സംസ്ഥാനത്ത് 48,768 പുതിയ കോവിഡ് കേസുകളും 20 മരണങ്ങളും രേഖപ്പെടുത്തിയതപ്പോഴും വാക്‌സിൻ വിരുദ്ധർ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിൽ. സിഡ്നിയിലെ പ്രിൻസ് ആൽഫ്രഡ് പാർക്കിൽ തടിച്ചുകൂടിയത് നൂറ് കണക്കിന് പേരാണ്. ഒപ്പംകുട്ടികൾക്കുള്ള COVID-19 വാക്‌സിനേഷനെ എതിർക്കുന്ന മാതാപിതാക്കളും കുട്ടികളും നൊവാക് ജോക്കോവിച്ചിനെ പിന്തുണയ്ക്കുന്നവർക്കൊപ്പം സിഡ്‌നി തെരുവിലിറങ്ങി.

പുരുഷ ടെന്നീസ് ലോക ഒന്നാം നമ്പർ താരത്തെ മെൽബണിൽ ഇമിഗ്രേഷൻ തടങ്കലിൽ വച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു.ജോക്കോവിച്ചിനെ കളിക്കാൻ അനുവദിക്കണമെന്നും കോവിഡ്-19 ഉത്തരവുകൾ നിർത്തണമെന്നും 'മെഡിക്കൽ വേർതിരിവ്' അവസാനിപ്പിക്കണ മെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വാക്സിൻ എതിർക്കുന്നതിനൊപ്പം, വെള്ളിയാഴ്ച രാത്രി വൈകി രണ്ടാം തവണയും നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധക്കാർ മാർച്ചുമായി അണിനിരന്നത്.

പ്രതിഷേധക്കാർ പുറത്ത് തടിച്ചുകൂടിയതിനാൽ മാർട്ടിൻ പ്ലേസിലെ ജോർജ് സ്ട്രീറ്റിൽ ഉൾപ്പെടെ നഗരത്തിലുടനീളം കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു. എന്നാൽ, പ്രതിഷേധം സമാധാനപരമായിരുന്നു.സംസ്ഥാനത്ത് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 2576 ആയി, ഐസിയുവിൽ 193 പേർ.