കാനഡയിലെയും അമേരിക്കയിലെയും പ്രതിമാസ സബസ്‌ക്രിബ്ഷൻ ചാർജ് നെറ്റ്ഫ്‌ള്ക്‌സ് വർദ്ധിപ്പിച്ചു. പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ വില 1 ഡോളർ മുതൽ 2 ഡോളർ വരെ (ഏകദേശം 75 മുതൽ 150 രൂപ വരെ) ഉയർത്തിയിട്ടുണ്ട്.അമേരിക്കയിൽ ഒരേസമയം രണ്ട് സ്ട്രീമുകൾ അനുവദിക്കുന്ന സ്റ്റാൻഡേർഡ് പ്ലാനിന് ഇപ്പോൾ പ്രതിമാസം15.49ഡോളറും (ഏകദേശം 1,100 രൂപ) ആണ്. കാനഡയിലെസ്റ്റാൻഡേർഡ് പ്ലാൻ 14.99 ഡോളറായിരുന്നത് (ഏകദേശം 880 രൂപ) ൽ നിന്ന് 16.49 (ഏകദേശം 970 രൂപ) ഡോളറായി ഉയർന്നു.

2020 ഒക്ടോബറിനു ശേഷം ആദ്യമായുള്ള വിലവർദ്ധനവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ പ്രതിമാസ ബില്ലുകൾ ലഭിക്കുമ്പോൾ വരും ആഴ്ചകളിൽ പുതിയ വിലകൾ കാണാനാകും.ഒരേ സമയം നാല് സ്ട്രീമുകളും അൾട്രാ എച്ച്ഡിയിൽ സ്ട്രീമിംഗും സാധ്യമാക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ പ്രീമിയം പ്ലാനിന്റെ യുഎസ് വില പ്രതിമാസം 19.99 ഡോളർ(ഏകദേശം 140 രൂപ മുതൽ 1400 രൂപ വരെ) ആയി വർദ്ധിച്ചു. Netflix-ന്റെ അടിസ്ഥാന പ്ലാനിന്, ഒരു സ്ട്രീം ഉപയോഗിച്ച്, പ്രതിമാസം ചെലവ്9.99 ഡഡോളർ(ഏകദേശം 74 രൂപ മുതൽ 740 രൂപ വരെ) ആയി.

കാനഡയിൽ, പ്രീമിയം പ്ലാൻ 20.99 ഡോളർആയി (ഏകദേശം 118 രൂപ മുതൽ 1,200 രൂപ വരെ), അടിസ്ഥാന പ്ലാൻ 9.99 ഡോളർ(ഏകദേശം 600 രൂപ) എന്നതിൽ മാറ്റമില്ല.