ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ് എം യു ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ സെറിമണിയിൽ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിൻസ് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .

പുതിയ ഭാരവാഹികളായി ഓർമിത്ത് ജുനേജ (പ്രസിഡന്റ്). ദിനേഷ് ഹൂഡ (പ്രസിഡന്റ് ഇലക്ട്) സുഷമ മൽഹോത്ര (വൈസ് പ്രസിഡണ്ട് )രാജീവ് കമ്മത്ത് (സെക്രട്ടറി) ജസ്റ്റിൻ വർഗീസ്( ജോ സെക്രട്ടറി) ചന്ദ്രിക ഷെട്ടിഗർ ( ട്രഷറർ) ജയേഷ് താക്കർ (ജോ ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്

ബോർഡ് മെമ്പർമാരായി മഹേന്ദ്ര റാവു ഗണപുരം, ആർ ജെ വൈഭവ്, പത്മ മിശ്ര, നവാസ് ജാ , ഷ്‌റിയന്‌സ് ജയ്‌സൺ ,ദ്രുജൻ കൊങ്ക, സ്മരണിക ഔട്ട് എന്നിവരും ചുമതലയേറ്റു ,പുതിയ വർഷത്തെ ഭാരവാഹികളിൽ മലയാളി കമ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു ജസ്റ്റിൻ വര്ഗീസ് മതമാണുള്ളത് .

1962 സ്ഥാപിതമായ സംഘടന നോർത്ത് ടെക്‌സസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ ആവശ്യങ്ങൾ വിശകലനം ചെയ്തു ആവശ്യമായ നിർദ്ദേശങ്ങളും സഹകരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ ഭാഗമായാണ് സംഘടന പ്രവർത്തിക്കുന്നത്