- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി ചെറുക്കാൻ സൈന്യം സജ്ജമെന്ന് കരസേനാ മേധാവി; സൈന്യത്തിന്റെ പുതിയ ഫിൽഡ് യൂണിഫോം പുറത്തിറക്കി
ന്യൂഡൽഹി: അതിർത്തിയിൽ നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റംവരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ.ചൈനീസ് അതിർത്തിയിലെ സംഘർഷ സാധ്യത തുടരുകയാണ്. ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറെന്നും കരസേന മേധാവി വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ പുതിയ ഫീൽഡ് യൂണിഫോമും ഔദ്യോഗികമായി പുറത്തിറക്കി.
സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തിൽനിന്ന് ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റുവിധത്തിൽ ആരും തെറ്റിദ്ധരിക്കേണ്ടെന്നും നരവനെ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ പരിഹരിക്കണം. അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്.
രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘഷങ്ങൾക്ക് തുടക്കമായത്. പിന്നാലെ ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൌണ്ടിൽ സേനയുടെ അച്ചടക്കവും കരുത്തും പ്രകടമായ പരേഡ്. പരേഡിൽ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സേന മെഡലുകളും വിതരണം ചെയ്തു.
പരേഡിന് ഡൽഹി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജർ ജനറൽ അലോക് കാക്കർ നേതൃത്വം നൽകി. അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ സേന സജ്ജമെന്നും ആധുനികവൽക്കരണവുമായി സൈന്യം മുന്നോട്ട്‌പോകുകയാണെനന്നും സന്ദേശത്തിൽ ജനറൽ എംഎം നരവാനെ പറഞ്ഞു.
പിന്നാലെ തദ്ദേശീയമായി രൂപകൽപ്പന ചെയ്തത് ആയുധങ്ങൾ അടക്കം സൈനികശക്തിയുടെ പ്രകടനം കൂടിയായി പരേഡ്. പരേഡിൽ പുതിയ ഫീൽഡ് യൂണിഫോം അണിഞ്ഞ് പരാച്ച്യൂട്ട് റെജിമെന്റിലെ സൈനികരും പങ്കെടുത്തു. മണ്ണ്, ഒലിവ് അടക്കമുള്ള നിറങ്ങൾ കംപ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ സമന്വയിപ്പിച്ചാണ് ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാവാത്ത വിധത്തിലുള്ള പുതിയ വസ്ത്രത്തിന്റെ രൂപകല്പന.കരസേനയിലെ 13 ലക്ഷത്തോളം സൈനികർ ഈ വർഷം മുതൽ പുതിയ ഫീൽഡ് യൂണിഫോമിലേക്ക് മാറും
ന്യൂസ് ഡെസ്ക്